കലോത്സവ പൂരത്തിന് കൊടിയേറി ; ഇനി അഞ്ച്നാൾ കൗമാര കലാപൂരം

The flag has been hoisted for the Kalatsava Pooram; The Kavarna Kala Pooram will be held for five days.

 തൃശ്ശൂർ : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആവേശത്തിന് തുടക്കം കുറിച്ച്, പ്രധാന വേദിയായ സൂര്യകാന്തിക്ക് മുമ്പിൽ  കലോത്സവ കൊടി ഉയർന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് കൊടിമരത്തിൽ പതാക ഉയർത്തിയതോടെ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഔപചാരിക തുടക്കമായി.

tRootC1469263">

മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ എം.എൽ.എ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ചെമ്പുക്കാവ് ഹോളി ഫാമിലി കോൺവെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ ബാൻഡ് സെറ്റ്  ഊർജം പകർന്നു.  തൃശൂരിൻ്റെ സാംസ്കാരിക പൈതൃകവും 64ാം കലോത്സവും 64 കലകളും എല്ലാം സൂചിപ്പിക്കുന്നതാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ കൊടിമരം. കാലടി സംസ്കൃത സർവകലാശാലയിലെ ശിൽപ്പകല അധ്യാപകനും ഇരിഞ്ഞാലക്കുട സ്വദേശിയുമായ എൻ. ആർ  യദുകൃഷ്ണനാണ് കൊടിമരമൊരുക്കിയത്. 

The flag has been hoisted for the Kalatsava Pooram; The Kavarna Kala Pooram will be held for five days.

‘ആറ്’ എന്ന അക്കത്തെ സൂചിപ്പിച്ച്  വീണയും, ‘നാല്’ എന്ന അക്കത്തിന്റെ പ്രതീകമായി പെയിന്റിംഗ് ബ്രഷും, ആനകൊമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, 64 കലകളെ സൂചിപ്പിച്ച് 64 ചിലങ്ക മണികൾ കൊടിമരത്തിൽ അലങ്കരിച്ചിട്ടുണ്ട്. കലയും സംസ്കാരവും ഒരുമിച്ച് ചേരുന്ന ഈ കൊടിമരം, കലോത്സവത്തിന്റെ ആത്മാവിനെ തന്നെ ദൃശ്യവൽക്കരിക്കുന്നതാണ്. 25 ദിവസത്തോളമെടുത്താണ് 22 അടിയോളമുള്ള കൊടിമരം നിർമിച്ചത്. 
എ.ഡി.എം ടി മുരളി, ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.എം ബാലകൃഷ്ണൻ, മുൻമന്ത്രി വി.എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags