കളമശ്ശേരി സ്‌ഫോടനം ; പ്രവീണിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും

google news
praveen

കളമശ്ശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മലയാറ്റൂര്‍ സ്വദേശി പ്രവീണിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. മൃതേേദഹം രാവിലെ 9.30ന് മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിക്ക് സമീപമുള്ള ഫുഡ് കോര്‍ട്ട് ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
12.30 ഓടെ കൊരട്ടിയിലെ യഹോവ സാക്ഷികളുടെ ശ്മശാനത്തില്‍ സംസ്‌കരിക്കും. പ്രവീണിന്റെ അമ്മ സാലി, സഹോദരി ലിബിന എന്നിവരും നേരത്തെ ചികിത്സയിലിരിക്കേ മരിച്ചിരുന്നു.
 

Tags