കാലടി സർവകലാശാല സസ്പെൻഷൻ: വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി

Kalady University students' strike: Higher Education Minister says students want to write exams; Petition to be considered in Supreme Court tomorrow

സസ്‌പെൻഷൻ നടപടി കാരണം നഷ്ടപ്പെട്ട ഹാജരും ഇന്റേണൽ മാർക്കും അനുവദിച്ചു നൽകണമെന്നും, വരാനിരിക്കുന്ന പരീക്ഷകൾ എഴുതാൻ അവസരം ഒരുക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം

കൊച്ചി: കാലടി സർവകലാശാല സസ്പെൻഷൻ, വിദ്യാർത്ഥികളുടെ ഭേദഗതി ഹർജി അനുവദിച്ച് കോടതി.  ഭേദഗതി ഹർജി അംഗീകരിക്കരുതെന്ന സർവകലാശാല വാദം തള്ളി. നാളെ ഉച്ചയ്ക്ക് രണ്ടിന് ഹർജിയിൽ വാദം നടക്കും. 

സസ്‌പെൻഷൻ നടപടി കാരണം നഷ്ടപ്പെട്ട ഹാജരും ഇന്റേണൽ മാർക്കും അനുവദിച്ചു നൽകണമെന്നും, വരാനിരിക്കുന്ന പരീക്ഷകൾ എഴുതാൻ അവസരം ഒരുക്കണമെന്നുമാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം

തങ്ങൾക്കെതിരായ സസ്‌പെൻഷൻ ഉത്തരവും അന്വേഷണ റിപ്പോർട്ടും റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഭേദഗതി ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ, രജിസ്ട്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനെത്തുടർന്ന് ജസ്റ്റിസ് ഹർജി ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

അന്വേഷണ റിപ്പോർട്ടിൽ കൃത്യമായ കാരണങ്ങൾ വ്യക്തമാക്കുന്നില്ലെന്നും, തങ്ങൾക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ സർവകലാശാലയുടെ പക്കലില്ലെന്നുമാണ് വിദ്യാർഥികൾ ഭേദഗതി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

 

Tags