കാലടി സർവകലാശാല വിദ്യാർത്ഥികളുടെ പരീക്ഷാ വിഷയം: നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി

Kalady University students' exam subject: Higher Education Minister reiterates stance

കാലടി: സസ്പെൻഷനിലായ കാലടി സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സംഭവത്തിൽ നിലപാട് ആവർത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം. ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണമെന്ന് തന്നെയാണ് തന്റെ ആഗ്രഹമെന്നും എന്നാൽ അവർ വെല്ലുവിളിയുടെ സ്വഭാവത്തിലേക്ക് പോവുകയാണെന്നും മന്ത്രി പറഞ്ഞു. വെല്ലുവിളിയുടെ സ്വഭാവത്തിൽ മുന്നോട്ടുപോകുമ്പോൾ കാര്യങ്ങൾ കോടതിയാണ് പരിശോധിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികൾ തിരിച്ചുവരണം, പഠനം തുടരണം എന്ന് തന്നെയാണ് ആഗ്രഹം. കാമ്പസിലായാലും എവിടെയായാലും സമരങ്ങളോട് വിയോജിപ്പില്ല, എന്നാൽ അക്രമത്തെ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതിനിടെ, സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്ന നടപടി സുപ്രീംകോടതിയിൽ നിന്നുണ്ടായി. വിദ്യാർത്ഥികളുടെ ഹർജി ജസ്റ്റിസ് പി. എസ്. നരസിംഹ അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതി സിംഗിൾ ബെഞ്ചിലേക്ക് വിടുകയും വിഷയം അടിയന്തരമായി തീർപ്പാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. വിദ്യാർത്ഥികളുടെ ഹാജർ നില ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചായിരിക്കും സിംഗിൾ ബെഞ്ചിന്റെ തീരുമാനം. ഹർജികളിൽ വിദ്യാർത്ഥികൾ വിജയിച്ചാൽ വീണ്ടും പരീക്ഷ നടത്താമെന്ന് സർവ്വകലാശാല സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്.

Tags