കാലടി സർവകലാശാല പരീക്ഷ വിവാദം: വിദ്യാർഥികളുടെ അപ്പീലിൽ ഇടപെടാതെ സുപ്രീം കോടതി; കേസ് ഹൈക്കോടതിക്ക് നൽകി

Kalady University exam controversy: Supreme Court does not interfere in students' appeal; case transferred to High Court

 ന്യൂഡൽഹി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പരീക്ഷാ വിലക്കുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ അടിയന്തരമായി ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. കേസ് വീണ്ടും ഹൈക്കോടതിക്ക് തന്നെ തിരിച്ചയച്ച സുപ്രീം കോടതി, ഹർജിയിൽ എത്രയും വേഗം വാദം കേൾക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ചിന് നിർദേശം നൽകുകയും ചെയ്തു.

വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അനുമതി നൽകിയ സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സസ്പെൻഷനിലായ വിദ്യാർഥികൾ അടിയന്തര ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. സർവകലാശാല മുൻ താത്കാലിക വി.സി സിസ തോമസിനെതിരായ പ്രതിഷേധത്തിന്റെ പേരിൽ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിലായ 10 എസ്.എഫ്.ഐ പ്രവർത്തകരെയാണ് സർവകലാശാല പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കിയത്. നടപടിക്കെതിരെ വിദ്യാർഥികൾ നിയമപോരാട്ടം തുടരുകയാണ്.

Tags