കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധം ; എസ്എഫ്ഐ പ്രവർത്തകരായ 17 വിദ്യാർത്ഥികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Kissing a child's private parts is sexual assault under the POCSO Act; High Court issues a decisive order

 തൃശ്ശൂർ : കാലടി സംസ്കൃത സർവകലാശാല വിസിക്കെതിരായ പ്രതിഷേധത്തിൽ പങ്കെടുത്ത 17 എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് കേരള ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. വിദ്യാർത്ഥികൾ സമർപ്പിച്ച ജാമ്യഹർജി പരിഗണിച്ച കോടതി, സംഭവത്തിൽ വിശദമായ പൊലീസ് റിപ്പോർട്ട് ആവശ്യപ്പെടുകയും കേസ് കൂടുതൽ വാദത്തിനായി മാറ്റിവെക്കുകയും ചെയ്തു. ഓഗസ്റ്റ് 13-ന് ക്യാമ്പസിൽ നടന്ന സമരവുമായി ബന്ധപ്പെട്ട് ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ഗുരുതര കുറ്റങ്ങൾ ചുമത്തിയിരുന്നില്ലെന്നും, എന്നാൽ പിന്നീട് വിസിയുടെ പരാതിയിൽ വീണ്ടും എഫ്ഐആർ എടുത്തത് നിയമപരമല്ലെന്നുമാണ് വിദ്യാർത്ഥികളുടെ വാദം.

ബിരുദ സർട്ടിഫിക്കറ്റ് വിതരണം വൈകിയത് ഉൾപ്പെടെയുള്ള 18 പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർത്ഥികൾ സർവകലാശാലാ ക്യാമ്പസിൽ സമരം നടത്തിവരുന്നത്. സമരവുമായി ബന്ധപ്പെട്ട് നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് പുതിയ വകുപ്പുകൾ ചേർത്ത് കേസെടുത്തതെന്ന വിദ്യാർത്ഥികളുടെ വാദവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ സർക്കാരിന്റെയും പൊലീസിന്റെയും ഔദ്യോഗിക വിശദാംശങ്ങൾ ലഭിച്ചശേഷമാകും ഹൈക്കോടതി തുടർനടപടികൾ സ്വീകരിക്കുക.

Tags