കാക്കനാട് കുടുംബപ്രശ്‌നം തീര്‍ക്കാനെത്തിയ ദലിത് യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം
Updated: Apr 3, 2026, 10:29 IST
എസ്‌ഐയുടെ ക്യാബിനില്‍ സംസാരിക്കുന്നതിനിടെ യുവാവിനെ സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
എറണാകുളം: കാക്കനാട് ദലിത് യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ഇന്നലെ രാവിലെ 11;30-നായിരുന്നു സംഭവം. കാക്കനാട് സ്വദേശി അഭിലാഷിനെയാണ് ഇന്‍ഫോപാര്‍ക്ക് എസ്‌ഐ മര്‍ദിച്ചത്.
കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് ഭാര്യ ജീനയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എസ്‌ഐയുടെ ക്യാബിനില്‍ സംസാരിക്കുന്നതിനിടെ യുവാവിനെ സ്റ്റേഷനിലെ ക്യാമറയില്ലാത്ത മുറിയിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവാവ് കാക്കനാട് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്
.jpg)


