കക്കുകളി നാടകത്തിന് എതിരേ മാര്‍ച്ച് സമുദായത്തെ അവഹേളിക്കാനുള്ള ശ്രമം എതിര്‍ക്കും: മാര്‍ ടോണി നീലങ്കാവില്‍

തൃശൂര്‍: മദര്‍തെരേസ പോലുള്ളവരെ എടുത്തുകാണിക്കാതെ ചില പുഴുക്കുത്തുകളെ സമൂഹത്തിനു മുന്നിലെത്തിച്ച് അവഹേളിക്കാന്‍ ശ്രമിച്ചാല്‍ ക്രൈസ്തവ സമൂഹം നോക്കിനില്‍ക്കില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നും മാര്‍ ടോണി നീലങ്കാവില്‍. വിശ്വാസ സംരക്ഷണത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ അതേ രക്തമാണ് കത്തോലിക്കരുടെ സിരകളിലെന്ന് കക്കുകളി നാടകത്തിനെതിരായ അതിരൂപതയുടെ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. തങ്ങളെ പിപ്പിടി കാട്ടി ഒതുക്കാന്‍ നോക്കേണ്ടെന്നും മുന്നറിയിപ്പ് നല്‍കി. നാടകത്തിന്റെ പേരില്‍ വികലമായി ചിത്രീകരിക്കുകയാണെങ്കില്‍ എതിര്‍ക്കും. കന്യാസ്ത്രീ മഠങ്ങളെ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിക്കുന്നുവെന്നാണ് ആക്ഷേപം
സര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ഇത്തരം പ്രവൃത്തികളെന്നു വരുന്നത് വേദനാജനകമാണ്. തിന്മയെ നന്മയാക്കാനാണ് സന്യാസിനിമാര്‍ ശ്രമിക്കുന്നത്. ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകള്‍ സര്‍ക്കാര്‍ കണക്കിലെടുക്കുന്നില്ല. ഇത് കേരള സമൂഹത്തിന്റെ പൊതുപ്രശ്‌നമായി മാറി. നാടകത്തിനു വേണ്ടി സര്‍ക്കാര്‍ വേദികള്‍ തുറന്നു നല്‍കിയതും ഫണ്ട് നല്‍കിയതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെല്ലുവിളിയാണ്. ഇത് കേവലം വിശ്വാസത്തിന്റെ മാത്രം ചില മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട വിഷയമാണിത്.
അശ്ലീലവും മറ്റും നാടകത്തിന്റെ മറവില്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവരുന്നത് ആഭാസമാണ്. ഒരു സമുദായത്തെയാകെ മോശമാക്കാനാണ് നീക്കം. ഇത് ഒരുനിലയ്ക്കും അംഗീകരിച്ചു കൊടുക്കാനാകില്ല. സമരം വേണ്ടിവന്നാല്‍ അതിനു തയാറാണെന്നും വ്യക്തമാക്കി.
വികാരി ജനറാള്‍ മോണ്‍ ജോസ് വല്ലൂരാന്‍, സി.ആര്‍.ഐ. പ്രസിഡന്റ് സി. സോഫി പെരേപ്പാടന്‍, പി.ഐ. ലാസര്‍, മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി അഡ്വ.ബിജു കുണ്ടുകുളം, ജോഷി വടക്കന്‍, സി: അഡ്വ.ജോസിയ, എം.പി. പോളി, സി.വി. കുരിയാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
നാടകത്തിനെതിരേ ഞായറാഴ്ച്ച പള്ളികളില്‍ പ്രത്യേക സര്‍ക്കുലര്‍ വായിച്ചിരുന്നു. നേരത്തെ അതിരൂപത വികാരി ജനറാള്‍ മോണ്‍.ജോസ് വള്ളൂരാന്‍, മോണ്‍.ജോസ് കോനിക്കരക്ക് പേപ്പല്‍ പതാക കൈമാറി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
നൂറുകണക്കിന് കന്യാസ്ത്രികളും വൈദികരും വിശ്വാസികളും പങ്കെടുത്ത മാര്‍ച്ചിന് കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അതിരൂപത ചാന്‍സലര്‍ ഫാ.ഡൊമിനിക്ക് തലക്കോട്ടൂര്‍, അതിരൂപത പി.ആര്‍.ഒ. ഫാ.സിംസണ്‍, ഫാ. ലിന്‍സണ്‍ തട്ടില്‍, ലൂര്‍ദ്ദ് കത്തീഡ്രല്‍ വികാരി ഫാ. ഡേവീസ് പുലിക്കോട്ടില്‍, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി കണ്‍വീനര്‍ ഷിന്റോ മാത്യു, കെ.സി.വൈ.എം.അതിരൂപത ഭാരവാഹികളായ അനൂപ് പുന്നപ്പുഴ, അഖില്‍, തൊമ്മി പിടിയത്ത്, സി.എല്‍.ഇഗ്‌നേഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കി. നാടകത്തിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് നിവേദനം നല്‍കി.