കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം: പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ നിന്നും നീക്കാതെ സിപിഎം നേതാവ്

kafir

രണ്ട് വര്‍ഷം ആയിട്ടും എംപി ഷിബു പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദമായിട്ടും പോസ്റ്റ് സാമൂഹിക മാധ്യമത്തില്‍ നിന്നും നീക്കാതെ സിപിഎം നേതാവ്. പയ്യോളി ഏരിയാ സെക്രട്ടറി എംപി ഷിബുവിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇപ്പോഴും തുടരുന്നുണ്ട്. പൊലീസ് കേസിന് പിറകെ സിപിഎം നേതാക്കള്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍, രണ്ട് വര്‍ഷം ആയിട്ടും എംപി ഷിബു പോസ്റ്റ് പിന്‍വലിച്ചിട്ടില്ല. ഇതുസംബന്ധിച്ച പരാതിയില്‍ പൊലീസ് കേസ് എടുത്തിട്ടില്ല.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ദുല്‍കിഫില്‍ രണ്ട് വര്‍ഷം മുന്‍പാണ് പരാതി നല്‍കിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറി എങ്കിലും തുടര്‍ നടപടി എടുത്തില്ല. വീണ്ടും ദുല്‍കിഫില്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇക്കാര്യം എസ്‌ഐടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാണ് ആവശ്യം. അതേസമയം, കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ തുടര്‍നടപടികളിലേക്ക് കടക്കുകയാണ് എസ്‌ഐടി. ഉടന്‍ യോഗം ചേരും

Tags