കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കി എസ്ഐടി റിപ്പോര്‍ട്ട്
കേസില്‍ ഡിവൈഎഫ്ഐ നേതാക്കളായ ജിതിന്‍ ഭാസ്‌കര്‍ ഒന്നാം പ്രതിയും, അമല്‍ മൂന്നാം പ്രതിയുമാണ്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ രണ്ടാം പ്രതിയാക്കി എസ്ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എസ്ഐടി റിപ്പോര്‍ട്ട് നല്‍കിത്. എന്നാല്‍ കേസില്‍ റിബേഷിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടായിരുന്നു റിബേഷ് മുന്‍കൂര്‍ ജാമ്യം തേടിയത് .കേസില്‍ മൂന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ എസ്ഐടി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ ഡിവൈഎഫ്ഐ നേതാക്കളായ ജിതിന്‍ ഭാസ്‌കര്‍ ഒന്നാം പ്രതിയും, അമല്‍ മൂന്നാം പ്രതിയുമാണ്.
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണനെ പലതവണ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കേസിലെ ഒന്നാം പ്രതിയായ ജിതിന്‍ ഭാസ്‌കര്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം അയച്ചത് റിബേഷിനാണെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പിന്നാലെ റിബേഷ് ഇത് വ്യാപകമായി പ്രചരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം.
.jpg)

