തെയ്യക്കാവുകളിൽ അനുഗ്രഹവും വോട്ടും തേടിയെത്തി കടന്നപ്പള്ളി രാമചന്ദ്രൻ
കണ്ണൂർ :നാമനിർദേശ പത്രിക നൽകിയ ശേഷം കണ്ണൂർ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി ശനിയാഴ്ച വോട്ടർമാരെ നേരിട്ട് കണ്ടു വോട്ടഭ്യർഥിച്ചു. വട്ടപ്പൊയിൽ, വലിയന്നൂർ, വാരം പ്രദേശങ്ങളിൽ തൊഴിൽ ശാലകളിലും സ്ഥാപനങ്ങളിലും ചെന്നാണ് വോട്ടർമാരെ കണ്ടത്. സ്ഥാനാർഥിയെ ഹൃദ്യമായാണ് ഓരോ കേന്ദ്രത്തിലും വരവേറ്റത്. കുശലം പറഞ്ഞും സൗഹൃദം പങ്കിട്ടും ചുരുങ്ങിയ വാക്കുകളിൽ തെരഞ്ഞെടുപ്പിൻ്റെ പ്രാധാന്യം വിശദീകരിച്ചു നാടിൻ്റെ വികസനത്തിനായി വോട്ട് ചെയ്യാൻ കടന്നപ്പള്ളി അഭ്യർഥിച്ചു. വാരം കെ എസ് സിസ്റ്റലറിയിലേക്ക് എംഡി കെ അനൂപും തൊഴിലാളികളും ചേർന്നു വരവേറ്റു.

രാവിലെകണ്ണൂർ ശ്രീ സുന്ദരേശ്വരക്ഷേത്രം സന്ദർശിച്ചു. വൈകീട്ട് എടക്കാട് കാക്കനാ കോട്ടം ദേവി ക്ഷേത്രവും കിഴുന്ന മന്ദപ്പൻ കാവ്എന്നിവിടങ്ങളിലെ ഉത്സവാഘോഷങ്ങളിലും പങ്കെടുത്തു.വട്ടപ്പൊയിൽ ഡയമണ്ട് പെയിൻ്റ്സ് ,ശില്പി പ്രൊഡക്ഷൻസ് ,ദിനേശ് ടെക്സ്റ്റയിൽസ് ,വലിയന്നൂർ ദിനേശ് ബീഡി,ഐഡിയൽ ഗാർമെൻ്റ് സ് ,എസ് ആർ അസോസിയേറ്റ് എന്നി സ്ഥാപനങ്ങളിലെ തൊഴിലാളികളെയും കണ്ടു വോട്ടഭ്യർഥിച്ചു.തോട്ടട കരാറിനകം ബാങ്ക് അങ്കണത്തിൽ നടന്ന വയോജന സംഗമത്തിലും പങ്കെടുത്തു.
.jpg)


