തെന്നല ബാലകൃഷ്ണപിള്ളയുടെ ദേഹവിയോഗം രാഷ്ട്രീയ രംഗത്ത് നികത്താനാകാത്ത നഷ്ടം: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

Minister Ramachandran Kadannappalli
Minister Ramachandran Kadannappalli

കോൺഗ്രസിന്റെ സുവർണ കാലത്ത് കേരള രാഷ്ട്രീയത്തിൽ അജയ്യനായ നേതാവായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃ പദവിയിൽ ജ്വലിച്ചു നിന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ ദേഹവിയോഗം രാഷ്ട്രീയ രംഗത്ത് നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് രജിസ്ട്രേഷൻ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. 

tRootC1469263">

പാർട്ടിക്കകത്ത് യുവജനങ്ങൾക്ക് അവസരവും അംഗീകാരവും നൽകി യുവാക്കൾക്ക് നിറഞ്ഞ പ്രോത്സാഹനം നൽകിയ തെന്നല തികച്ചും മാതൃകാപരമായി പ്രവർത്തിച്ച നേതാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനവും അന്ത്യാഞ്ജലിയും രേഖപ്പെടുത്തുന്നുവെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Tags