കാടാമ്പുഴ തൃക്കാർത്തിക : സാംസ്കാരിക സമ്മേളനം 16-ന് വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായ തൃക്കാർത്തിക മഹോത്സവത്തെ ഭക്തിനിർഭരവും ജനപങ്കാളിത്തംകൊണ്ട് സമ്പന്നവുമായ ഒരു മഹോത്സവമാക്കി മാറ്റുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വത്തിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. നവംബർ 16-ന് വൈകുന്നേരം 6 മണിക്ക് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടക്കും. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
മലപ്പുറം : കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ഈ വർഷത്തെ തൃക്കാർത്തിക മഹോത്സവം 2026 നവംബർ 16 മുതൽ നവംബർ 24 വരെ വിവിധ ആത്മീയ, സാംസ്കാരിക പരിപാടികളോടെ വിപുലമായി ആഘോഷിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമായ തൃക്കാർത്തിക മഹോത്സവത്തെ ഭക്തിനിർഭരവും ജനപങ്കാളിത്തംകൊണ്ട് സമ്പന്നവുമായ ഒരു മഹോത്സവമാക്കി മാറ്റുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വത്തിന്റെ നേതൃത്വത്തിൽ പുരോഗമിച്ചുവരികയാണ്. നവംബർ 16-ന് വൈകുന്നേരം 6 മണിക്ക് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടക്കും. മുഖ്യമന്ത്രി ശ്രീ. വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അധ്യക്ഷത വഹിക്കും. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, വി എസ് ജോയ് എം എൽ എ അടക്കമുള്ള രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ഭരണരംഗങ്ങളിലെ പ്രമുഖർ സംബന്ധിക്കും. സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഗായകൻ പത്മശ്രീ ഹരിഹരന് തൃക്കാർത്തിക പുരസ്കാരം ചടങ്ങിൽ വെച്ച് മുഖ്യമന്ത്രി സമ്മാനിക്കും. തുടർന്ന് രാത്രി 8 മണിക്ക് രാജേഷ് ചേർത്തലയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ പരിപാടിയും ഉണ്ടായിരിക്കും.
നവംബർ 24 ചൊവ്വാഴ്ചയാണ് ഈ വർഷത്തെ തൃക്കാർത്തിക ആഘോഷങ്ങളുടെ പ്രധാന സമാപനദിനം. രാവിലെ ദീപം തെളിയിക്കൽ ചടങ്ങും തുടർന്ന് ഭഗവതിയുടെ പിറന്നാൾ സദ്യയും നടക്കും. ഭക്തജനങ്ങളുടെ വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ചടങ്ങുകൾ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കുന്നുണ്ട്. ആരാധനാകേന്ദ്രം എന്നതിനപ്പുറം സാമൂഹികവും സാംസ്കാരികവുമായ ഇടപെടലുകളിലൂടെ സമൂഹത്തിന്റെ ഐക്യവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിലും കാടാമ്പുഴ ഭഗവതി ക്ഷേത്രം ശ്രദ്ധേയമായ പങ്കുവഹിക്കുന്നുണ്ട്.
ഭക്തജനങ്ങൾക്കും പൊതുസമൂഹത്തിനും ഒരുപോലെ പങ്കുചേരാൻ കഴിയുന്ന രീതിയിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രപരിസരത്തെ ശുചിത്വം, ഭക്തജനങ്ങളുടെ സൗകര്യം, തിരക്ക് നിയന്ത്രണം, വാഹന പാർക്കിംഗ്, കുടിവെള്ളം, സുരക്ഷ തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
മഹോത്സവത്തിന്റെ വിജയത്തിനായി വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു. വാർത്താ സമ്മേളനത്തിൽ ശ്രീ കാടാമ്പുഴ ഭഗവതി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ , മാനേജർ ഉണ്ണി കൃഷ്ണൻ , അസി . എൻജിനീയർ കെ . വിജയകൃഷ്ണൻ ,രവി കുമാർ ,ശിവകുമാർ ,അനിൽ കുമാർ ,തുടങ്ങിയവർ പങ്കെടുത്തു.
.jpg)

