കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ ദ്രവ്യ കലശം ; മുട്ടറുക്കൽ സമയത്തിൽ മാറ്റം
Nov 5, 2025, 10:06 IST
വളാഞ്ചേരി : കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നടന്നു വരുന്ന ദ്രവ്യ കലശത്തിന്റെ ഭാഗമായി നവംബർ 7 വെള്ളിയാഴ്ച രാവിലെ 5 മുതൽ 7 വരെ മാത്രമേ മുട്ടറുക്കൽ നടക്കും. 7 മണിക്ക് തത്വ കലശാഭിഷേകത്തിന് ശേഷം പൂമൂടൽ കഴിഞ്ഞ് 9 മണി മുതൽ മുട്ടറുക്കൽ പുനരാരംഭിക്കും.
ശനിയാഴ്ച രാവിലെ 5 മുതൽ 7.30 വരെ മുട്ടറുക്കൽ ഉണ്ടായിരിക്കും. തുടർന്ന് ബ്രഹ്മകലശം, അഭിഷേകങ്ങൾ പൂർത്തിയാക്കി പൂമൂടലിന് ശേഷം 10 മണി മുതൽ മുട്ടറുക്കൽ പുനരാരംഭിക്കുമെന്നും ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
tRootC1469263">.jpg)

