കൈറ്റ് വിക്ടേഴ്‌സിൽ മാർച്ച് 28 മുതൽ കെ-ടെറ്റ് ക്ലാസുകൾ
Mar 26, 2026, 18:50 IST
കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ്) തയ്യാറെടുക്കുന്നവർക്കായി കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ പ്രത്യേക പരിശീലന പരിപാടി മാർച്ച് 28 മുതൽ ആരംഭിക്കുന്നു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ, സ്‌പെഷ്യൽ എന്നിങ്ങനെ കെ-ടെറ്റിന്റെ നാലു വിഭാഗങ്ങളിലും പ്രത്യേക ക്ലാസുകളുണ്ടാവും.
രാത്രി 8 മണി മുതൽ മൂന്നു ക്ലാസുകൾ എല്ലാ ദിവസവും സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം അടുത്തദിവസം രാവിലെ 8 മണിക്കാണ്. ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിന്റെ യുട്യൂബ് ചാനലായ youtube.com/itsvicters-ലും ലഭ്യമാക്കും.
.jpg)


