'നവകേരള സദസ്സ് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും' ; കെ സുരേന്ദ്രന്‍

google news
k surendran

നവകേരള സദസ്സ് കഴിയുമ്പോള്‍ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാകും. അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. മുഖം മിനുക്കാനുള്ള സദസല്ല സര്‍ക്കാരിന്റെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രന്‍. ഈ സര്‍ക്കാര്‍ എത്രത്തോളം ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ്. ഈ സര്‍ക്കാരിന്റെ അന്ത്യയാത്രയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പിണറായി സര്‍ക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസര്‍ഗോഡ് തുടക്കമാവുകയാണ്. ജനങ്ങളില്‍ നിന്നു നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ നോക്കി കാണുന്നത്.

ഇന്ന് വൈകീട്ട് കാസര്‍കോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് യാത്രയുടെ ഉദ്ഘാടനം. മഞ്ചേശ്വരം മണ്ഡലത്തില്‍ തന്നെയാണ് ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ മന്ത്രി കെ.രാജന്‍ അധ്യക്ഷത വഹിക്കും. യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്‌കരിക്കുകയാണ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ബസ് കാസര്‍ഗോഡ് ജില്ലയില്‍ എത്തിയത്.

Tags