ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് കെ സുരേന്ദ്രൻ

k surendran

കൊച്ചി : ബ്രഹ്മപുരം വിഷയത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ . 'പ്രാണവായു നമ്മുടെ ജന്മാവകാശം' എന്ന മുദ്രാവാക്യം ഉയര്‍ത്തി , ബ്രഹ്മപുരം മുതൽ കോർപ്പറേഷൻ ഓഫീസ് വരെ ബിജെപി സംഘടിപ്പിച്ച  ബഹുജന മാർച്ച് ,ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . 'കൊച്ചിയിലെ ജനങ്ങൾ പകർച്ചവ്യാധി ഭീതിയിലാണ്.ബ്രഹ്മപുരത്ത് മാത്രമല്ല കേരളമാകെ അഴിമതി കരാറുകളാണ്.ഞെളിയൻ പറമ്പ് മറ്റൊരു ബ്രഹ്മപുരമാകുമെന്ന ഭീതിയിലാണ്.

അഴിമതിക്കറ വൈക്കം വിശ്വനിൽ ഒതുങ്ങുന്നില്ല.പ്രതിപക്ഷ നേതാവിനും, അദ്ദേഹത്തിന്‍റെ  പാർട്ടിക്കും ഈ പാപക്കറയിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാവില്ല.ബ്രഹ്മപുരം  വിഷയത്തിൽ  ഡോക്ടർമാരുടെ വിദഗ്ദരെ  അയക്കാമെന്നു കേന്ദ്ര സർക്കാർ പറഞ്ഞു, സംസ്ഥാന  സർക്കാർ മറുപടി  നൽകിയില്ല.സംസ്ഥാനം  കേന്ദ്രത്തോട് സഹകരിക്കുന്നില്ല..ബ്രഹ്മപുരത്തെ കള്ള  കളികൾ  പുറത്തു വരണം'.കൊച്ചിയിലെ മനുഷ്യർ ഗിനി പന്നികളല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Share this story