കെ സുധാകരന്റെ ദുബായിലെ ചികിത്സയില്‍ ദുരൂഹത ആരോപിച്ച് മകനും മരുമകനും
ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടതാണ്. രാത്രിയോടെ റൂമില്‍ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകന്‍ പറഞ്ഞു.
കെ സുധാകരന്റെ ചികിത്സയില്‍ ?ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരന്‍ ദുബായിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. എന്നാല്‍ അച്ഛനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന് മകന്‍ സഞ്ചോ?ഗ് സുധാകരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അച്ഛന്‍ മറ്റാരുടെയോ നിയന്ത്രണത്തില്‍ എന്നാണ് സംശയമെന്നും സഞ്ചോ?ഗ് ആരോപിച്ചു. ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോള്‍ കണ്ടതാണ്. രാത്രിയോടെ റൂമില്‍ നിന്ന് ഐ സി യുവിലേക്ക് മാറ്റി. ദില്ലിക്ക് പോകണം എന്ന് തന്നെയായിരുന്നു തീരുമാനമെന്നും മകന്‍ പറഞ്ഞു.
അതിനിടെ ബിജെപിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസും രംഗത്തെത്തി. യാത്ര മുടക്കാനുള്ള നീക്കെമെന്നും ബിജെപി ഇടപെടല്‍ സംശയിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു. അതീവ ഗുരുതര സാഹചര്യമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു
ബോസ് വിളിച്ചിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നും ആരെയും കാണിക്കരുതെന്ന് ബോസ് പറഞ്ഞുവെന്നും മറുപടി ലഭിച്ചതായി അഭിഭാഷകന്‍ പറഞ്ഞു. ആരാണ് ബോസ് എന്ന് ഡോക്ടറോട് ചോദിച്ചു. കോള്‍ അമിത്ഷായുടെ ഓഫീസില്‍ നിന്നെന്ന് ഡോക്ടര്‍ പറഞ്ഞുവെന്നുമാണ് ആരോപണം.
.jpg)

