കണ്ണൂരിൽ മഞ്ഞുരുകി ; കെ. സുധാകരൻ - ടി. ഒ. മോഹനൻ കൂടിക്കാഴ്ച്ച, തെരഞ്ഞെടുപ്പിനെ നേരിടാൻ ഒറ്റക്കെട്ടെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു

k sudhakaran


കണ്ണൂർ : കണ്ണൂർ നിയമാ സീറ്റിൻ്റെ പേരിൽ ഇടഞ്ഞു നിന്ന കെ. സുധാകരൻ എം.പിയെ അദ്ദേഹത്തിൻ്റെ നടാലിലെ വസതിയിലെത്തി സന്ദർശിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി അഡ്വ. ടി.ഒമോഹനൻ. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നരയോടെയാണ് മോഹനൻ സുധാകരൻ്റെ ആശിർവാദം തേടിയെത്തിയത്. ടി.ഒ.മോഹനനെ ത്രിവർണഷാൾ അണിയിച്ചു സുധാകരൻ സ്വീകരിച്ചു. താൻ വാക്ക് പാലിച്ചെന്ന് സുധാകരൻ പറഞ്ഞു. കെ.സുധാകരൻ്റെ വീട്ടിൽ നിരവധി പ്രവർത്തകരും നേതാക്കളുമെത്തിയിരുന്നു. 

ഇന്ന് പുലർച്ചെയാണ് മട്ടന്നൂരിലെ കണ്ണൂർ വിമാനതാവളത്തിൽ വന്നിറങ്ങിയ കെ. സുധാകരൻ വീട്ടിലെത്തിയത്. വിമാനതാവളത്തിൽ പ്രവർത്തകർ സുധാകരനെ കാത്തു നിന്നു സ്വീകരിച്ചിരുന്നു. വിമാനതാവളത്തിൽ സുധാകരൻ മാധ്യമങ്ങളോട് താൻ ക്ഷീണിതനാണെന്ന് മാത്രമാണ് പ്രതികരിച്ചത്. ഇതിനിടെ താൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി കഴിഞ്ഞുവെന്ന് ടി.ഒമോഹനൻ പറഞ്ഞു. കണ്ണൂരിൽ അമ്പരിപ്പിക്കുന്ന വിജയമുണ്ടാകും. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതുവരെ പാർട്ടിയിൽ ചില പ്രശ്നങ്ങളുണ്ടാകാം പിന്നെ എല്ലാവരും ഒറ്റക്കെട്ടാണെന്നും അഡ്വ. ടി.ഒമോഹനൻ പറഞ്ഞു.

Tags