കെ. സുധാകരൻ എം.പി തൻ്റെ വിജയത്തിനായി പ്രവർത്തിക്കും : ടി.ഒ മോഹനൻ

K. Sudhakaran MP will work for his victory: T.O. Mohanan

 കണ്ണൂർ : കെ. സുധാകരൻ എം.പി തൻ്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് കണ്ണൂർ മണ്ഡലം യു.ഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കു ശേഷം ഡൽഹിയിൽ നിന്നും തിരിച്ചെത്തിയ സുധാകരനെ നടാലി ലെവീട്ടിൽ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തനിക്ക് എല്ലാ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകുന്ന നേതാവാണ് സുധാകരൻ. ഇനിയും അതു തുടരും. കോൺഗ്രസിൻ്റെ വിജയത്തിനായി രംഗത്തിറങ്ങുമെന്ന് അദ്ദേഹം ഹൈക്കമാൻഡിന് വാക്ക് നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കിടെയിൽ ഒരിക്കലു അദ്ദേഹം തന്നെ തള്ളി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിൽ തർക്കങ്ങൾ പതിവാണ്. 

എന്നാൽ ഹൈക്കമാൻഡ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചു കഴിഞ്ഞാൽ എല്ലാവരും ഒറ്റക്കെട്ടായി ഇറങ്ങും. കണ്ണൂർ മണ്ഡലത്തിൽ യു.ഡി.എഫ് ഇക്കുറി വമ്പൻ വിജയം നേടും. പ്രതിപക്ഷ നേതാവ് പറഞ്ഞതുപോലെ നൂറിലേറെ സീറ്റ് ഇക്കുറി യു.ഡി.എഫ് നേടുമെന്ന കാര്യം ഉറപ്പാണെന്നും ടി ഒ മോഹനൻ പറഞ്ഞു.