മാസപ്പടി കേസില് സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള് ഒപ്പം നിന്നത് കെ സുധാകരന് ; മാത്യു കുഴല്നാടന്
വിട്ടുവീഴ്ച ചെയ്താല് ഇവര് നമ്മുടെ തലയില് കയറി നിരങ്ങുമെന്നാണ് കെ സുധാകരന് തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
സിഎംആര്എല്- എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില് ഹൈക്കോടതിയില് സംസ്ഥാന സര്ക്കാര് സ്വീകരിച്ച നിലപാടിനെച്ചൊല്ലി കോണ്ഗ്രസില് തര്ക്കം ഒഴിയുന്നില്ല. പിണറായി വിജയന് അനുകൂലമായ നിലപാട് സ്വീകരിച്ചതില് ആഞ്ഞടിച്ച് വീണ്ടും മാത്യു കുഴല്നാടന് എംഎല്എ രംഗത്തെത്തി. കേസില് സമാനതകളില്ലാത്ത പോരാട്ടം വേണ്ടിവന്നപ്പോള് ഒപ്പം നിന്നത് കെ സുധാകരനാണെന്ന് മാത്യു പറഞ്ഞു
മാസപ്പടിക്കേസിലെ പോരാട്ടം ഒട്ടും എളുപ്പമായിരുന്നില്ല. അത് ഒരുപാട് പ്രയാസങ്ങള് നിറഞ്ഞതായിരുന്നു. വീട്ടിലേക്ക് നിരന്തരം ഭീഷണി കോളുകള് വന്നുകൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില് കരുത്ത് പകര്ന്ന് ചേര്ത്തുനിര്ത്തിയത് കെ സുധാകരനെന്ന കോണ്ഗ്രസിന്റെ ധീരനായ നേതാവായിരുന്നു.
വിട്ടുവീഴ്ച ചെയ്താല് ഇവര് നമ്മുടെ തലയില് കയറി നിരങ്ങുമെന്നാണ് കെ സുധാകരന് തന്നെ ഉപദേശിച്ചതെന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
.jpg)


