തന്റെ മനസ്സിലെ മുഖ്യമന്ത്രി താൻ തന്നെ ...! രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ലെന്ന് കെ സുധാകരൻ

The Chief Minister in my mind is me...! K Sudhakaran says he doesn't have a second name in mind

തിരുവനന്തരപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന വിഷയത്തില്‍ പ്രതികരിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രി ചര്‍ച്ചയില്‍ തീരുമാനം വരുമെന്നും അപ്പോള്‍ പറയാമെന്നുന്നാണ് സുധാകരന്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിച്ചാല്‍ തന്റെ അഭിപ്രായം പറയുമെന്നും സുധാകരന്‍ പറഞ്ഞു.

സുധാകരന്റെ മനസ്സിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന്; 'ഞാന്‍ തന്നെ' എന്നായിരുന്നു മറുപടി. രണ്ടാമതൊരു പേര് എന്റെ മനസ്സിലില്ലെന്നും, ഞാനെന്താ എന്താപറ്റില്ലേ എന്നും അദ്ദേഹം ചോദിച്ചു. ഹൈക്കമാന്‍ഡ് ചോദിച്ചാല്‍ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തില്‍ അഭിപ്രായം പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ കെസി വേണുഗോപാലിനുവേണ്ടി കെ സുധാകരന്‍ ഫെയ്‌സ്ബുക്കില്‍കൂടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇന്നലെ കെ മുരളീധരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ തന്റെ പഴയ നിലപാടില്‍ മാറ്റമുണ്ടെന്നാണ് സുധാകരന്‍ വ്യക്തമാക്കിയത്. പഴയ നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കാന്‍ താന്‍ 'പൂഴിയല്ല' എന്ന കടുത്ത പ്രയോഗമാണ് അദ്ദേഹം നടത്തിയത്.

Tags