നേതൃമാറ്റത്തിൽ ആരെയും അതൃപ്തി അറിയിച്ചിട്ടില്ല; വാർത്ത നിഷേധിച്ച് കെ. സുധാകരൻ

k sudhakaran
k sudhakaran

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷ പദവിയിലെ മാറ്റവുമായി ബന്ധപ്പെട്ട് താൻ ആരെയും അതൃപ്തി അറിയിച്ചിട്ടില്ലെന്ന് കെ.സുധാകരൻ എം.പി പ്രതികരിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരൻ. നേതൃമാറ്റം സംബന്ധിച്ച് താൻ ആരോടും സംസാരിച്ചിട്ടില്ല. ഈക്കാര്യത്തിൽ എ.ഐ.സി.സിക്ക് എന്തു തീരുമാനവുമെടുക്കാം. എന്തു വന്നാലും താൻ പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.

നേരത്തെ കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നും ഇറക്കിവിട്ടാൽ സുധാകരൻ എം.പി സ്ഥാനം രാജിവയ്ക്കുമെന്ന് മുന്നറിയിപ്പു നൽകിയിരുന്നതായി വാർത്തയുണ്ടായിരുന്നു. കണ്ണൂർ കരുവഞ്ചാലിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ ജാഥ ഉദ്ഘാടനം ചെയ്യാനെത്തിയ എ.ഐ.സി.സി സംഘടനാ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പിയുമായി സുധാകരൻ കൂടിക്കാഴ്ച്ച നടത്തിയതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് സുധാകരൻ പ്രതികരണവുമായി കണ്ണൂരിൽ രംഗത്ത് വന്നത്.

Tags