അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ, സ്ഥാനാർത്ഥിയെ കുറിച്ചു പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരൻ

If Anwar had been relieved, Satheesan would have been relieved too, K Sudhakaran said what he said about the candidate was not correct.
If Anwar had been relieved, Satheesan would have been relieved too, K Sudhakaran said what he said about the candidate was not correct.

കണ്ണൂർ : നിലമ്പൂർ തെരഞ്ഞെടുപ്പ് വിഷയത്തിൽ പ്രതികരണവുമായി കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വിഅൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെ. യു.ഡി.എഫ് നിർത്തിയ സ്ഥാനാർത്ഥിയായആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. സ്ഥാനാർത്ഥിയെ കുറിച്ചു എതിരായി പറഞ്ഞില്ലായിരുന്നുവെങ്കിൽ അൻവറിനെ വി.ഡി സതീശൻ തന്നെ കൈ പിടിച്ചു യു.ഡി.എഫിലേക്ക് കൊണ്ടുവന്നേനെയെന്നും സുധാകരൻ പറഞ്ഞു. ഈ കാര്യം താൻ അൻവറോട് വിളിച്ചു പറഞ്ഞിരുന്നു.

tRootC1469263">

അൻവറിന് മുന്നിൽ യു.ഡി എഫ് പൂർണമായി വാതിൽ അടച്ചിട്ടില്ല.  അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരും. അൻവറിന്റെ വോട്ടില്ലെങ്കിലും യുഡിഎഫ് ജയിക്കും, എന്നാൽ മത്സരം കടുക്കുമെന്നും സുധാകരൻ പറഞ്ഞു. എം സ്വരാജിനെ സിപിഎം ബലിയാടാക്കി. നിലമ്പൂരിൽ നിർത്തിയത് തോൽപ്പിക്കാനണെന്നും സുധാകരൻ  കണ്ണൂരിൽ പറഞ്ഞു.

Tags