തന്നെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയത് ഒരു ന്യായവുമില്ലാതെ പൊട്ടിത്തെറിച്ച് കെ സുധാകരൻ എംപി

Saddened by being removed from the post of KPCC President: K. Sudhakaran

കണ്ണൂർ: കെ.പി സിസി നേതൃത്വത്തിനും മുഖ്യമന്ത്രി വി ഡി സതീശനും എതിരെ ആഞ്ഞടിച്ച് മുതിർന്ന നേതാവ് കെ സുധാകരൻ കണ്ണൂരിൽ രംഗത്തുവന്നു. തനിക്ക് കോൺ​ഗ്രസിൽ നിന്ന് അവ​ഗണന നേരിട്ടു എന്നും കെ സുധാകരൻ പരിഭവിച്ചു. അടിപതറി തകർന്ന് തരിപ്പണമായി നിന്ന കോൺഗ്രസ് പ്രസ്ഥാനത്തെ കെപിസിസി പ്രസിഡന്റായി ഏറ്റെടുത്ത് കരകയറ്റാൻ ശ്രമിച്ചപ്പോൾ തനിക്ക് ലഭിച്ചത് അവ​ഗണന മാത്രമാണെന്ന് കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

യാതൊരു കാരണവുമില്ലാതെ, ഒരു ന്യായവുമില്ലാതെയാണ് തന്നെ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറ്റാൻ ഒരുകൂട്ടം ആളുകൾ നീക്കങ്ങൾ നടത്തിയത്. അതറിഞ്ഞപ്പോൾ അതിയായ ദുഃഖമുണ്ടായി എന്നും മുതിർന്നനേതാവ് പറഞ്ഞു. ഇത്തരം പ്രവൃത്തികൾ കോൺഗ്രസ് പ്രസ്ഥാനത്തിന് ഒരു തരത്തിലും ചേരുന്നതല്ലെന്നും കെ സുധാകരൻ പരിഭവിച്ചു.

അതേസമയം മുഖ്യമന്ത്രി വി ഡി സതീശനെതിരെയും അദ്ദേഹം ഒളിയമ്പുകൾ എയ്തു. ഒരു സർക്കാരിന്റെ തെറ്റുകളെ ചൂണ്ടിക്കാണിക്കുക എന്നത് പ്രതിപക്ഷത്തിന്റെ മാത്രം ഉത്തരവാദിത്വമല്ല, ഭരണപക്ഷത്തിനുള്ളിലും തെറ്റുകളെ ചോദ്യം ചെയ്യാനുള്ള ആർജ്ജവം ഉണ്ടാകണം. സർക്കാരിന് ഏറ്റവും ആവശ്യമുള്ളത് സ്തുതിപാഠകരെയല്ലെന്നും തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ ധൈര്യമുള്ളവരെ ആണെന്നും കെ സുധാകരൻ പറഞ്ഞു.

പാർട്ടിയുടെ താര്യത്ത്തിനു വേണ്ടി ശരികളെ നിശബ്ദരാക്കുകയും തെറ്റുകളെ ന്യായീകരിക്കുകയും ചെയ്യുന്ന രീതി ഉണ്ടാകരുതെന്ന് പറഞ്ഞ അദ്ദേഹം വിമർശനങ്ങളെ ഉൾക്കൊള്ളാനും തെറ്റുകൾ തിരുത്താനും എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags