കെ സുധാകരൻ ഡൽഹിയിൽ, കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് ചുമതല ഏൽപ്പിച്ചേക്കും

K Sudhakaran in Delhi, may be given the responsibility of Kerala's elections

കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് രംഗത്ത് ക്രൗഡ്പുള്ള റായ നേതാവായി സുധാകരൻ മാറി കഴിഞ്ഞിട്ടുണ്ട്. വൻ ജനക്കൂട്ടമാണ് കെ. സുധാകരൻ്റെ പ്രസംഗം കേൾക്കാനെത്തുന്നത്. കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും കെ. സുധാകരൻ എം.പി ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്.

 കണ്ണൂർ : മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം.പി ഡൽഹിയിൽ. ഹൈക്കമാൻഡ് നിർദേശ പ്രകാരമാണ് ഡൽഹിയിലെത്തിയത്. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടിയന്തരമായി വിളിപ്പിച്ചതാണെന്നാണ് വിവരം. ഇന്ന് രാവിലെത്തെ വിമാനത്തിൽ ഡൽഹിയിലെത്തിയ കെ സുധാകരൻ എം.പി വൈകിട്ടോടെ ഖർഗെയുമായി കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചയുടെ വിഷയമെന്തെന്ന് വ്യക്തമല്ല. കോൺഗ്രസ് താരാ പ്രചാരകനായ കെ. സുധാകരനെ കെ.പി.സി. സിപ്രസിഡൻ്റിൻ്റെ ചുമതല വീണ്ടും നൽകിയേക്കുമെന്ന അഭ്യുഹമുണ്ട്. എന്നാൽ ഇതിന് സാദ്ധ്യതയില്ലെന്നാണ് കെ.പി.സി.സി വ്യത്തങ്ങൾ നൽകുന്ന സൂചന.കേരളത്തിൻ്റെ തെരഞ്ഞെടുപ്പ് രംഗത്ത് ക്രൗഡ്പുള്ള റായ നേതാവായി സുധാകരൻ മാറി കഴിഞ്ഞിട്ടുണ്ട്. വൻ ജനക്കൂട്ടമാണ് കെ. സുധാകരൻ്റെ പ്രസംഗം കേൾക്കാനെത്തുന്നത്. കണ്ണൂർ ജില്ലയിലെ ഒട്ടുമിക്ക മണ്ഡലങ്ങളിലും കെ. സുധാകരൻ എം.പി ഒന്നാം ഘട്ട പര്യടനം പൂർത്തിയാക്കിയിട്ടുണ്ട്.

സ്ഥാനാർത്ഥിത്വ നിർണയവുമായി ബന്ധപ്പെട്ട് കെ സുധാകരൻ പാർട്ടി ദേശീയ നേതൃത്വത്തോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തിൽ കുറേ ദിവസം ഡൽഹിയിൽ തന്നെ തുടർന്ന കെ സുധാകരൻ ഒടുവിൽ ഹൈക്കമാൻഡ് പറഞ്ഞത് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു. കെ സുധാകരന് മത്സരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും എംപിമാർ മത്സരിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഹൈക്കമാൻഡ്.

പിന്നീട് സുധാകരൻ തെരഞ്ഞെടുപ്പ് പ്രവർത്തങ്ങളിൽ സജീവമാകുകയായിരുന്നു. രാഹുൽ ഗാന്ധി, എ കെ ആന്റണി, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ തുടങ്ങിയ നേതാക്കളാണ് സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിന് മുൻകൈയെടുത്തത്. എന്നാൽ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സുധാകരൻ്റെ സാന്നിദ്ധ്യം കൂടുതൽ ഉറപ്പുവരുത്തുകയാണ് ഹൈക്കമാൻഡിൻ്റെ ലക്ഷ്യം. നിലവിലെ കെ.പി സിസി അധ്യക്ഷൻ പേരാവൂരിൽ മത്സരിക്കുന്നതിനാൽ നാലംഗ സമിതിയാണ് കെ.പി.സി.സിക്കായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ് സുധാകരൻ.