ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കിയില്ലെങ്കിൽ യു.ഡി.എഫ് ഏറ്റെടുക്കും: കെ. സുധാകരൻ

k sudhakaran
k sudhakaran

സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ച് കെ സുധാകരൻ

കണ്ണൂർ: ആശാ വർക്കർമാർ നടത്തുന്ന സമരം ഒത്തുതീർക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നും അല്ലാതെ വന്നാൽ സമരം യു ഡി എഫ് ഏറ്റെടുക്കുമെന്നും കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ എം പി പറഞ്ഞു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കർ മാർച്ച് നടത്തി.  

അനിശ്ചിത കാല സമരപ്പന്തൽ കനത്ത മഴയിൽ പൊളിച്ച് മാറ്റി സമരക്കാരെ മഴയിൽ നിർത്തിച്ചത് തൊഴിലാളി വർഗ്ഗത്തിന്റെ സർക്കാരെന്ന് അകാശപ്പെടുന്ന ഇടതു സർക്കാറിന് ഭൂഷണമാണൊയെന്ന് സുധാകരൻ ചോദിച്ചു. അത് കൊണ്ട് ന്യായമായ സമരം അംഗീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

കോൺഗ്രസ്സിൽ നിന്ന്സി പി എമ്മിലേക്ക് പോയ ഒരു ജോലിയുമില്ലാത്ത കെ വി തോമസിനെ എന്തിന് വേണ്ടിയാണ് ഇത്രയധികം ശമ്പളം കൊടുത്ത് ഡൽഹിയിൽ കുടിയിരുത്തുന്നതെന്ന് സുധാകരൻ ചോദിച്ചു.  സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ്ണാ സമരം  ഉദ്ഘാടനം ചെയ്ത കൊണ്ട് സംസാരിക്കയായിരുന്നു അദ്ദേഹം.

 "ആശാ വർക്കർമാർക്ക് നീതി നൽകൂ സർക്കാറെ" എന്ന മുദ്രാവാക്യവുമായി നടത്തിയ  ധർണാ സമരത്തിൽഡി സി സി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ മേയർ അഡ്വ: ടി ഒ മോഹനൻ , നേതാക്കളായസോണി സബാസ്റ്റ്യൻ, രാജീവൻ എളയാവൂർ, കെ പി താഹ, എം കെ മോഹനൻ , ശ്രീ ജമഠത്തിൽ, ഫ്രൊഫ:എഡി മുസ്തഫ, അമൃതാരാമകൃഷ്ണൻ ,കെ പ്രമോദ്, എം പി ഉണ്ണികൃഷ്ണൻ , മനോജ് കൂവേരി , സുധീപ് ജെയിംസ് ,രജ്ഞിത്ത് നാറാത്ത് എന്നിവർ സംസാരിച്ചു .
 

Tags