ഡോ. വന്ദനയുടെ കൊലപാതകം: ജുഡീഷ്യല്‍ അന്വേഷണം വേണം: കെ.സുധാകരന്‍

google news
k sudakaran

ഡോ. വന്ദന ദാസിന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. നിലവിലുള്ള അന്വേഷണം പോരാ. മാതാപിതാക്കള്‍ക്കു ചില സംശയങ്ങള്‍ ഉണ്ടെന്നും അവര്‍ അതു പങ്കുവച്ചുുവെന്നും ഇന്നു രാവിലെ കോട്ടയം ഏറ്റുമാനൂരിലെ ഡോ. വന്ദനയുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു.

''വന്ദനയെ 16 തവണയാണ് പ്രതി സന്ദീപ് കുത്തിയത്, ഈ സമയം ഒരു കസേര എടുത്ത് അക്രമിയെ അടിക്കാന്‍ പോലും ആരും ശ്രമിച്ചില്ലെന്നുള്ളതും സംശയാസ്പദമാണ്. പൊലീസുണ്ടായിട്ടും ഒരു മരണം നടന്നു എന്നത് ഭരണകൂടത്തിന്റെ വീഴ്ചയാണ്''  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags