മുഖ്യമന്ത്രി വിഡി സതീശന്‍ നടത്തിയ 'റിവേഴ്സ് റെമിറ്റന്‍സ്' പ്രസ്താവനയ്‌ക്കെതിരെ തുറന്നടിച്ച് കെ സച്ചിദാനന്ദന്‍

K Sachidanandan openly opposes Chief Minister VD Satheesan's 'reverse remittance' statement

തൃശൂര്‍: ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് മുഖ്യമന്ത്രി വിഡി സതീശന്‍ നിയമസഭയിൽ നടത്തിയ 'റിവേഴ്സ് റെമിറ്റന്‍സ്' പ്രസ്താവനയ്‌ക്കെതിരെ കവി സച്ചിദാനന്ദന്‍ രംഗത്ത്.  ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സച്ചിദാന്ദന്റെ പ്രതികരണം. പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണെന്നും തികച്ചും ലജ്ജാകരമായ പ്രസ്താവന പിന്‍വലിക്കണമെന്നും സച്ചിദാനന്ദന്‍ ഫേസ്ബുക്കിൽ കുറിച്ചു.

'പുറത്തു നിന്നു വരുന്ന ജോലിക്കാര്‍ ചെയ്യുന്ന സേവനത്തിന്റെ പ്രതിഫലം ആണ് അവര്‍ക്ക് നാം നല്‍കുന്നത്- അതും ഇവിടെ നിലവിലുള്ള നിരക്കില്‍ മാത്രം, ചിലപ്പോള്‍ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവര്‍ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികള്‍ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന ആണെന്നും മുഖ്യമന്ത്രി അത് പിൻവലിക്കണമെന്നും സച്ചിദാനന്ദന്റെ കുറിപ്പില്‍ പറയുന്നു.


 

Tags