കേരളത്തിലെ പട്ടയ പ്രശ്‌നങ്ങൾക്ക് ഈ സർക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാൻ സാധിച്ചു ; മന്ത്രി കെ രാജൻ

Heavy rains expected in the state in the coming days; no flood threat yet, says Minister K Rajan

 തിരുവനനന്തപുരം: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങൾക്ക് ഈ സർക്കാരിന്റെ കാലത്ത് കാര്യമായ പരിഹാരം കാണാൻ സാധിച്ചതായി റവന്യൂ മന്ത്രി കെ രാജൻ. സംസ്ഥാനതല പട്ടയ വിതരണ മേളയിൽ സംസാരിക്കവെയാണ് പരാമർശം. വനഭൂമിയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുന്നതിനു വേണ്ടി വനം വകുപ്പുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനകളുടെ ഫലമായി 4327 അപേക്ഷകൾ കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തിനായി അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

tRootC1469263">

വർഷങ്ങളായി നിലനിന്നിരുന്ന തീരദേശ ഭൂമിയിലെ പട്ടയ പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്താൻ കഴിഞ്ഞെന്നും ചാവക്കാട് കടപ്പുറം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ 1859 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി മാറ്റാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു.പട്ടയം ലഭിക്കുന്നതിനുള്ള വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് രണ്ടര ലക്ഷം രൂപയായി ഉയർത്തി എന്നത് സുപ്രധാന തീരുമാനമായി മന്ത്രി ചൂണ്ടിക്കാട്ടി. 13 വർഷങ്ങൾക്ക് ശേഷം വരുത്തിയ ഈ മാറ്റം ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags