വയനാട് ജില്ലാ സെക്രട്ടറിയായി തന്നെ തിരഞ്ഞെടുത്തത് ഐക്യകണ്ഠേന; കെ റഫീഖ്
Dec 24, 2024, 12:19 IST
വയനാട്: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി തന്നെ തിരഞ്ഞെടുത്തതിൽ വിയോജിപ്പിന്റെ പ്രശ്നമേ ഉണ്ടായിരുന്നില്ലെന്നും ഐക്യകണ്ഠേനയാണ് തെരഞ്ഞെടുത്തതെന്നും കെ റഫീഖ്. പാർട്ടി ഒറ്റക്കെട്ടായി വയനാടിന്റെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകുമെന്നും കെ റഫീഖ് പറഞ്ഞു.
അടിസ്ഥാന ജനവിഭാഗങ്ങൾ താമസിക്കുന്ന ജില്ല എന്നതിനാൽ പാർട്ടി ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെടും. പാർട്ടിക്ക് നിലവിൽ വലിയ മുന്നേറ്റം ജില്ലയിലുണ്ട് എന്നും തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് അടുത്ത ലക്ഷ്യമെന്നും കെ റഫീഖ് വ്യക്തമാക്കി.