വയനാട് സിപിഐഎമ്മിനെ ഇനി കെ റഫീഖ് നയിക്കും

K Rafeeq CPIM Wayanad District Secretary
K Rafeeq CPIM Wayanad District Secretary

കൽപ്പറ്റ: സിപിഐഎം വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു. രണ്ട് ടേം പൂ‍ർത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി പി ​ഗ​ഗാറിനെ മാറ്റിയാണ് റഫീഖ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. സുൽത്താൻ ബത്തേരിയിൽ നടക്കുന്ന സിപിഐഎം ജില്ലാ സമ്മേളനമാണ് റഫീഖിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാണ് നിലവിൽ കെ റഫീഖ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയുമാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗമായിരുന്നു. 

Tags