എല്ലാവരും ഒന്നു ചേരുന്ന ഇടം,ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ് ; മന്ത്രി കെ രാധാകൃഷ്ണന്‍

google news
minister radhakrishnan

തിരുവനന്തപുരം: എല്ലാവരും ഒന്നു ചേരുന്ന സ്ഥലം ആയതിനാല്‍ ഇന്നത്തെ കാലത്ത് ശബരിമലക്ക് വലിയ പ്രസക്തിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണ്. കെണിവെച്ച് പിടിക്കുക എന്നുള്ള സ്വഭാവം മാറണമെന്നും തുറന്ന മനസ്സോടുകൂടി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു.മനുഷ്യര്‍ തമ്മിലുള്ള ഒരുമ വളര്‍ത്തിയെടുക്കുന്നതായിരിക്കണം ഈ തീര്‍ത്ഥാടനം എന്നും മന്ത്രി വ്യക്തമാക്കി.

ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകരെ പ്രതീക്ഷിയ്ക്കുന്നതായും കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ഇതര സംസ്ഥാന ഭക്തര്‍ക്ക് കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പരമാവധി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭക്തര്‍ക്ക് എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ ഇടപെട്ട് പരിഹരിച്ച് മുന്നോട്ടു പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ശബരിമല മതേതര തീര്‍ത്ഥാടന കേന്ദ്രമാണെന്നും ശബരിമലയുടെ പ്രസക്തി വര്‍ദ്ധിച്ചിരിയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ ക്ഷേത്രങ്ങളും തീര്‍ത്ഥാടര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതിനായി ഇതര മത ദേവാലയങ്ങളിലും ക്രമീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags