ജനവികാരം മനസിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്‍റെ ഭാഗത്ത് നിന്നുണ്ടാവും; മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് കെ. മുരളീധരൻ
May 8, 2026, 14:17 IST
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ മുഖ‍്യമന്ത്രി ആരാകുമെന്ന ചോദ‍്യത്തിന് മറുപടി പറഞ്ഞ് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. മുഖ‍്യമന്ത്രി ചർച്ചയിൽ നാട്ടുകാർക്ക് കുഴപ്പമില്ലെന്നു പറഞ്ഞ മുരളീധരൻ ജനവികാരം മനസിലാക്കികൊണ്ടുള്ള തീരുമാനം ഹൈക്കമാൻഡിന്‍റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കൂട്ടിച്ചേർത്തു.
ഉദ്ദേശിച്ച ആളുടെ പേര് വന്നില്ലെങ്കിലും ഹൈമക്കമാൻഡിന്‍റെ തീരുമാനത്തിന് ശേഷം പേര് വെളിപ്പെടുത്തുമെന്ന് മുരളീധരൻ വ‍്യക്തമാക്കി. ഫ്ലക്സിന്‍റെ വലുപ്പം നോക്കിയല്ലലോ മുഖ‍്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
.jpg)

