രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയം, പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്:കെ മുരളീധരൻ
തിരുവനന്തപുരം: രാഹുലിനെ ഒളിപ്പിച്ചിരിക്കുന്നത് പിണറായി ആണോ എന്നാണ് തങ്ങളുടെ സംശയമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പിടികൂടാനാകുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് കേരള പൊലീസ് മീശവെച്ച് നടക്കുന്നത്. എവിടെയുണ്ടെങ്കിലും പോയി പിടിക്കട്ടെ . അതിന് കഴിയുന്നില്ലെങ്കിൽ സർക്കാർ തുറന്നു പറയണം. അല്ലാതെ മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കരുതെന്നും മുരളീധരൻ പറഞ്ഞു.
ഗുരുവായൂർ തിരുവാഭരണ മോഷണവുമായി ബന്ധപ്പെട്ട് എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിനും കെ മുരളീധരൻ മറുപടി നൽകി. ഗുരുവായൂർ ദേവസ്വത്തിന്റെ തിരുവാഭരണം കാണാതായ സംഭവത്തിൽ അത് അമ്പലക്കുളത്തിൽ നിന്ന് തന്നെ കണ്ടെത്തി. അതിൻറെ പേരിൽ കെ കരുണാകരനെ കുറ്റം പറഞ്ഞവരാണവർ. കരുണാകരന്റെ ശ്രമഫലമായാണ് തിരുവാഭരണം കണ്ടെത്തിയത്. കട്ടാൽ അത് കണ്ടെത്താനും കരുണാകരന് കഴിവുണ്ടായിരുന്നു. എന്നാൽ പിണറായി കട്ടിട്ട് കീശയിലിട്ട് നടക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.
.jpg)

