കേരളത്തിലും നേതൃമാറ്റം ഉണ്ടാകും, നിലവില്‍ തീരുമാനമായിട്ടില്ല : കെ മുരളീധരന്‍


പാലക്കാട്: കേരളത്തിലും നേതൃമാറ്റം ഉണ്ടാകും. നിലവില്‍ തീരുമാനമായിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്തവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ മുരളീധരന്‍. ഡിസിസിക്ക് കൂടുതല്‍ ചുമതല നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം ജനങ്ങളെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മലപ്പുറം ജില്ലയെ കുറിച്ച് വെള്ളാപ്പള്ളി നടേശനും കെ സുരേന്ദ്രനും അഭിപ്രായ പ്രകടനം നടത്തിയതിലും കെ മുരളീധരന്‍ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ പോലെ പ്രശ്‌നം കേരളത്തില്‍ ഇല്ല. എ കെ ആന്റണിയെ മുസ്‌ലിം ലീഗ് വിജയിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് ആരും ശ്രമിക്കേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് 20,000ത്തിലധികം വോട്ടിന് ജയിക്കും. സ്ഥാനാര്‍ത്ഥി മലപ്പുറം ജില്ലയില്‍ നിന്ന് തന്നെ ഉണ്ടാകും. പി വി അന്‍വറിന്റെ പിന്തുണ യുഡിഎഫിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.