നെതന്യാഹുവിന്റെ പടിയിറക്കത്തിന് പിന്നിൽ യൂത്ത് ലീഗുകാരെന്ന് കെ.എം. ഷാജി; ട്രോളി സോഷ്യൽ മീഡിയ
കൊച്ചി: ഇസ്രയേലിൽ ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയുണ്ടായതിൽ മലപ്പുറത്തും കാസർഗോഡും എറണാകുളത്തുമുള്ള യൂത്ത് ലീഗ് പ്രവർത്തകർക്ക് പങ്കുണ്ടെന്ന കെ.എം. ഷാജിയുടെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനവും പരിഹാസവും. എറണാകുളത്ത് നടന്ന യൂത്ത് ലീഗ് സമ്മേളനത്തിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിചിത്രമായ വാദം.
യൂത്ത് ലീഗ് പ്രവർത്തകരുടെ സോഷ്യൽ മീഡിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോകരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിൽ മാത്രമല്ല, അമെരിക്കയിലും ബ്രസീലിലും വലതുപക്ഷ ശക്തികൾക്ക് തിരിച്ചടിയുണ്ടായതിന് പിന്നിൽ ലീഗിന്റെ ഈ ഇടപെടലുകളാണെന്നും അദ്ദേഹം അവകാശപ്പെട്ടു.പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് പരിഹാസങ്ങളുമായും ട്രോളുകളുമായും രംഗത്തെത്തിയത്. "ട്രംപിനെയും കൂടി താഴെയിറക്കാതെ യൂത്ത് ലീഗുകാർക്ക് വിശ്രമമില്ല", "ഇതു കേൾക്കുന്ന നെതന്യാഹു: ഏതാ ഈ അലവലാതി" എന്നിങ്ങനെ രസകരമായ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
.jpg)

