സിപിഎം പ്രവർത്തകൻ കെ ലതേഷ് വധക്കേസ് ; 7 ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്
Jan 8, 2026, 13:50 IST
തലശ്ശേരി : തലായിലെ സിപിഎം പ്രവർത്തകൻ ലതേഷ് വധത്തിൽ ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം കഠിന തടവ്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രതികളെയാണ് തലശ്ശേരി കോടതി ശിക്ഷിച്ചത്. സുമിത്ത് എന്ന കുട്ടൻ,എകെ പ്രജീഷ് ബാബു എന്ന പ്രജി, നിതിൻ എന്ന നിത്തു, കെ സനൽ, ശ്രീജേഷ് എന്ന കുട്ടൻ,സജീഷ് എന്ന ജീഷു,ജയേഷ് എന്നിവരെയാണ് ശിക്ഷിച്ചത്.
tRootC1469263">2008 ഡിസംബർ 31-നാണ് തലശ്ശേരി തലായിൽ വെച്ച് ലതേഷിനെ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ ഉൾപ്പെട്ട 9 മുതൽ 12 വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. എട്ടാം പ്രതി വിചാരണ കാലയളവിൽ മരണപ്പെട്ടിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് 1 നടന്ന കൊലപാതകത്തിൽ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്.
.jpg)


