തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചത് കെ.എസ്.ഇ.ബി വീഴ്ചയാണെന്ന് പറയാനാവില്ല : കെ കൃഷ്ണൻകുട്ടി

krishnankutty
krishnankutty

തിരുവനന്തപുരം : നെടുമങ്ങാട് പനയമുട്ടത്ത് ബൈക്ക് യാത്രികനായ യുവാവ് ഷോക്കേറ്റ് മരിച്ചത് കെ.എസ്.ഇ.ബി വീഴ്ചയാണെന്ന് പറയാനാവില്ലെന്ന് വൈദ്യുതി മ​ന്ത്രി കെ.കൃഷ്ണൻകുട്ടി. സ്ഥലം ഉടമ മരം മുറിക്കാത്തതിനാലാണ് റബ്ബർ മരം പോസ്റ്റിലേക്ക് വീണ് വൈദ്യുതിലൈൻ പൊട്ടിയത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാലുടൻ നടപടിയുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.

tRootC1469263">

പൊട്ടിവീണ വൈദ്യുതികമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരൻ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയാണ് മരിച്ചത്. അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് പൊട്ടിവീണ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. കാറ്ററിങ് കഴിഞ്ഞ് വരികയായിരുന്ന യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. അക്ഷയിക്കൊപ്പം സുഹൃത്തുക്കളായ അമൽനാഥും വിനോദുമുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടില്ല.

അതേസമയം, പു​തി​യ ലൈ​നു​ക​ൾ പ​ണി​യു​ന്ന​തും ലൈ​നു​ക​ളി​ൽ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തു​മാ​യ എ​ല്ലാ ജോ​ലി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ ഏ​രി​യ​ൽ ബ​ഞ്ച്ഡ് കേ​ബ്ൾ​സ് (എ.​ബി.​സി) ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന കെ.​എ​സ്.​ഇ.​ബി​യു​ടെ നി​ർ​ദേ​ശം ക​ട​ലാ​സി​ലൊ​തു​ങ്ങി​യ​ത് കൊ​ല്ലം തേ​വ​ല​ക്ക​ര​യി​ലെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​ടേ​ത​ട​ക്കം വൈ​ദ്യു​തി​മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. നാ​ലു വ​ർ​ഷം മു​മ്പ് ഇ​റ​ക്കി​യ കെ.​എ​സ്.​ഇ.​ബി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ഉ​ത്ത​ര​വ് അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ്.

പൊ​തു​ജ​ന​ങ്ങ​ളു​ടെ ദേ​ഹ​ത്ത് ക​മ്പി ത​ട്ടി വൈ​ദ്യു​താ​ഘാ​ത​മു​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ നി​യോ​ഗി​ച്ച സ​ബ് ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2021 ജൂ​ണി​ൽ മു​ഴു​സ​മ​യ ഡ​യ​റ​ക്ട​ർ​മാ​രു​ടെ യോ​ഗം എ.​ബി കേ​ബി​ളു​ക​ൾ സാ​​ങ്കേ​തി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും ന​ട​പ്പാ​ക്കാ​മെ​ന്ന വി​ല​യി​രു​ത്ത​ലി​ൽ ന​ട​പ​ടി​ക്ക് നി​ർ​ദേ​ശി​ച്ച​ത്. 2021-2022 മു​ത​ൽ എ​ല്ലാ സ​ർ​വി​സ്, മെ​യി​ൻ ലൈ​നു​ക​ളും എ.​ബി.​സി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. 

Tags