ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ അഭിമാനകരമായ രീതിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി; കെ ജയകുമാര്‍

Sabarimala to serve Sadhya to devotees from Tuesday - Travancore Devaswom Board President K Jayakumar

 പത്തനംതിട്ട: ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങൾ അഭിമാനകരമായ രീതിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. സര്‍ക്കാരും ബോര്‍ഡും രണ്ട് തട്ടിലല്ല, നാളെ ദേവസ്വം മന്ത്രിയെ കണ്ട് കാര്യങ്ങള്‍ പറയും. ഒരുക്കങ്ങളുടെ പുരോഗതി ആഴ്ചയിലൊരിക്കല്‍ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും ജയകുമാർ പ്രതികരിച്ചു. മുഖ്യമന്ത്രി നല്‍കിയത് വലിയ പിന്തുണയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

താന്‍ ഒന്നും ചെയ്തിട്ടില്ല എന്ന് പറയുന്നത് ശരിയല്ല, നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയത് സുതാര്യതയ്ക്ക് വേണ്ടിയാണ്. അരവണ വിവാദത്തില്‍ മന്ത്രിയെ വിഷയം ധരിപ്പിച്ചിരുന്നതാണ്. ആരെങ്കിലും ഇകഴ്ത്തിയാല്‍ താഴ്ന്ന് പോകുന്ന ആളല്ല താനെന്നും മണ്ഡലകാലത്ത് താന്‍ തന്നെയാവും പ്രസിഡന്റെന്നും കെ ജയകുമാര്‍ പറഞ്ഞു. 

Tags