പയ്യന്നൂരും തളിപ്പറമ്പിലും സിപിഎം വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു: ആരോപണവുമായികെ സി വേണുഗോപാൽ എംപി
കണ്ണൂർ : തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ആരോപിച്ചു.പയ്യന്നൂർ ഗാന്ധിപാർക്കിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിൻ്റെ മുൻ ജില്ലാ നേതാക്കൾ യുഡിഎഫ് സ്വതന്ത്രരായി മത്സരിക്കുന്ന ഈ രണ്ട് മണ്ഡലങ്ങളിലും വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് സി പി എം ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നത്.
സിപിഎം അംഗങ്ങളുടെ തന്നെ ഇലക്ഷൻ ഐ ഡി കാർഡുകളാണ് ഉണ്ടാക്കുന്നത് എന്നതാണ് രസകരമായ കാര്യം. അവർക്ക് സ്വന്തം അണികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. സി പി എം വിമത സ്ഥാനാർഥികളെ എങ്ങനെയെങ്കിലും തോൽപ്പിക്കുകയെ ന്നതാണ് ലക്ഷ്യം.എന്നാൽ ഇത്തരത്തിൽ കൃത്രിമ ഐഡന്റിറ്റി കാർഡുകൾ എവിടെയാണ് പ്രിന്റ് ചെയ്യുന്നതെന്നും വിതരണം ചെയ്യാൻ പോകുന്നതെന്നും കോൺഗ്രസ് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഈക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം .
കൃത്രിമം കാണിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ നിയമനടപടിക്ക് വിധേയരാകുമെന്ന് ഉറപ്പാണ്. ഇനി വരാൻ പോകുന്നത് യു ഡി എഫ് സർക്കാരാണെന്ന കാര്യം അവർക്ക് ഓർമയിൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ എം പി മുന്നറിയിപ്പ് നൽകി . മോദി അവിടെ കേന്ദ്രത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുമ്പോൾപിണറായി കേരളത്തിലും അതു തന്നെ ചെയ്യുന്നു പണ്ട് മരിച്ചവർ പോലും വോട്ടു ചെയ്ത നാടാണ് പയ്യന്നൂരെന്നും ആകാലം പോയെന്ന് ഇനിയെങ്കിലും സിപിഎം ഓർക്കണമന്നും കെ സി വേണുഗോപാൽ പറഞ്ഞു.
.jpg)


