പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയ ജ്യോതി മൽഹോത്ര കണ്ണൂരിലുമെത്തി ; തെയ്യത്തിന്റെ വ്‌ളോഗ് പങ്കുവെച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്

Vlogger Jyoti visited Pakistan and China before the Pahalgam attack; Investigation into income; Is foreign funding behind it?

പയ്യന്നൂർ : പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. പയ്യന്നൂരിന് സമീപത്തെ കങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ഇവർ എത്തിയതായാണ് വിവരം. ജ്യോതിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

tRootC1469263">

ശിവനോടൊപ്പം സ്വയംഭൂവായി വനശാസ്താവ് പ്രത്യക്ഷപ്പെട്ടുവെന്ന് വിശ്വസിക്കുന്ന പുരാതന ക്ഷേത്രമാണ് കാശിപുരം വനശാസ്താ ക്ഷേത്രം. കഴിഞ്ഞ ജനുവരിയിൽ കേരളത്തിൽ നടത്തിയ ഏഴ് ദിവസത്തെ സന്ദർശനത്തിനിടെ ജ്യോതി കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ എത്തിയതായാണ് പൊലീസ് കരുതുന്നത്. കേരള സന്ദർശനത്തിനിടെ ജ്യോതി കൊച്ചി മട്ടാഞ്ചേരിയിലെ കപ്പൽശാലയിലും സന്ദർശനം നടത്തിയതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മട്ടാഞ്ചേരിയിലെ ഹോട്ടലിലായിരുന്നു ഈ കാലയളവിൽ ജ്യോതി താമസിച്ചിരുന്നത്. ഇക്കാര്യങ്ങളെല്ലാം പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

ചാരവൃത്തിയുമായി ബന്ധപ്പെട്ട് ജ്യോതി മൽഹോത്ര അടക്കം 12 പേരെയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തത്. ‘ട്രാവൽ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലിലാണ് ജ്യോതി തന്റെ ട്രാവൽ വ്ളോഗുകൾ അപ്ലോഡ് ചെയ്തിരുന്നത്. പഹൽഗാം ആക്രമണത്തിന് മുൻപ് ജ്യോതി മൽഹോത്ര നിരവധി തവണ പാകിസ്ഥാൻ സന്ദർശിച്ചതായി കണ്ടെത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇൻഫ്ളുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും, വിവരങ്ങൾ കൈമാറി കിട്ടാൻ ശ്രമിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാരുമായി തനിക്ക് ബന്ധമുണ്ടായിരുന്നുവെന്ന് ജ്യോതി മൽഹോത്ര സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

പയ്യന്നൂർ: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ വ്‌ളോഗർ ജ്യോതി മൽഹോത്ര കണ്ണൂരിലും എത്തിയതായി സൂചന. പയ്യന്നൂരിന് സമീപത്തെ കങ്കോൽ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിൽ ഇവർ എത്തിയതായാണ് വിവരം. ജ്യോതിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് ഈ വിവരം ലഭിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള തെയ്യത്തിന്റെ വീഡിയോ ജ്യോതിയുടെ സോഷ്യൽ മീഡിയ പേജിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags