ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
Jan 10, 2026, 14:30 IST
2011ലാണ് കല്‍ക്കട്ട ഹൈക്കോടതിയിലും 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്
കൊച്ചി: ജസ്റ്റിസ് സൗമൻ സെൻ കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനില്‍ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.കൊല്‍ക്കത്ത സ്വദേശിയാണ് ജസ്റ്റിസ് സൗമന്‍ സെന്‍.
2011ലാണ് കല്‍ക്കട്ട ഹൈക്കോടതിയിലും 2025 സെപ്റ്റംബറില്‍ മേഘാലയ ഹൈക്കോടതിയിലും ജഡ്ജിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മേയര്‍ വി.വി.രാജേഷ്, മന്ത്രി പി.രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
tRootC1469263">.jpg)


