പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതി ; ആശംസകള്‍ നേര്‍ന്നുകൊണ്ട് പി കെ ശ്രീമതി

google news
p k sreemathy

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസിച്ച് മുന്‍ മന്ത്രി പികെ ശ്രീമതി. പിണറായി വിജയന്‍ വൈദ്യുതി വകുപ്പുമന്ത്രിയായിരുന്ന കാലത്തെ ഫോട്ടോ പങ്കുവച്ചായിരുന്നു പികെ ശ്രീമതി അദ്ദേഹത്തിന് പിറന്നാള്‍ ആശംസിച്ചത്. 

പിണറായിയുടെ മനസിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഫോട്ടോ മാത്രം നോക്കിയാല്‍ മതിയെന്ന് പികെ ശ്രീമതി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പികെ ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

1996 ലെ ഒരു ഫോട്ടോ. കേരളത്തിന്റെ മുഖ്യമന്ത്രി സ. പിണറായിയുടെ മനസ്സിന്റെ വലിപ്പവും നൈര്‍മ്മല്യവും മനസിലാക്കാന്‍ ഈ ഒരു ഫോട്ടോ മാത്രം നോക്കിയാല്‍ മതി. പെരളശേരി ഹയര്‍ സെക്കന്ററിക്കു വേണ്ടി നിര്‍മ്മിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതിനുശേഷം ഇലക്ട്രിസിറ്റി സഹകരണ വകുപ്പ്മന്ത്രിയായിരുന്ന അദ്ദേഹം മാറിനില്‍ക്കാതെ ഒരു ചെറിയ കമ്പ്യൂട്ടര്‍ റൂം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മാത്രമായ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നത് നോക്കി സ. എം. വി ജയരാജന്‍ പറഞ്ഞ എന്തോ തമാശകേട്ട് നിഷ്‌ക്കളങ്കമായി ചിരിക്കുന്നതാണ് ഫോട്ടോ. കാല്‍ നൂറ്റാണ്ടിലേറെയായിട്ടും ഒരുകോട്ടവും ഫോട്ടോവിനു സംഭവിച്ചിട്ടില്ല.

Tags