തുടങ്ങുന്നതിന് തൊട്ടുമുന്‍പ് വാഴ 2 ഷോ റദ്ദാക്കി; കാട്ടാക്കടയിലെ തിയേറ്ററില്‍ സിനിമ കാണാനെത്തിയവരുടെ പ്രതിഷേധം

show

ഒന്‍പത് മണിക്ക് തുടങ്ങേണ്ട ഷോയാണ് റദ്ദാക്കിയത്.

 വാഴ 2 സിനിമയുടെ ഷോ റദ്ദാക്കിയതിന് പിന്നാലെ തിയേറ്ററില്‍ പ്രതിഷേധം. കാട്ടാക്കട കാളിദാസ തിയേറ്ററിലാണ് ഷോ റദ്ദാക്കിയത്. സിനിമ കാണാനെത്തിയവരാണ് പ്രതിഷേധിച്ചത്.

ഒന്‍പത് മണിക്ക് തുടങ്ങേണ്ട ഷോയാണ് റദ്ദാക്കിയത്. സാങ്കേതിക പ്രശ്‌നം മൂലമാണ് ഷോ റദ്ദാക്കിയത് എന്നാണ് തിയേറ്റര്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ സിനിമ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് ഷോ റദ്ദാക്കിയത് തങ്ങളെ അറിയിച്ചതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പിന്നാലെ 10:30ക്ക് നടക്കുന്ന ഷോയില്‍ ടിക്കറ്റ് നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ 10.30 ന്റെ ഷോ ഫുള്‍ ആയതിനാല്‍ ടിക്കറ്റ് നല്‍കാന്‍ കഴിയില്ല എന്ന് തിയേറ്റര്‍ അധികൃതര്‍ അറിയിക്കുകയായിരുന്നു.

Tags