ജഡ്ജിയുടെ 17 കാരനായ മകന് ജാമ്യം നൽകിയ സംഭവം ; പൊലീസ് സ്റ്റേഷന് മുന്നിൽ കുടുംബത്തിന്‍റെ കുത്തിയിരിപ്പ് സമരം

Incident involving the granting of bail to a judge's 17-year-old son; family stages a sit-in protest in front of the police station

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിൽ പ്രതിഷേധം കടുപ്പിച്ച് അപടത്തിൽ ജീവൻ നഷ്ടമായ ജയബാലകൃഷ്ണന്റെ കുടുംബം. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയാണ്. 

അപകടത്തിന് പിന്നാലെ പിടിയിലായ 17കാരന് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതിലാണ് കുടുംബത്തിന്‍റെ പ്രതിഷേധം. 17 കാരന്‍റെ അച്ഛനായ ജഡ്ജിക്കെതിരെ കേസെടുക്കണമെന്നടക്കമുള്ള ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വച്ചിരിക്കുന്നത്. 

ഈ ജഡ്ജി അപകടത്തിന് പിന്നാലെ ധാർഷ്ട്യത്തോടെ സംസാരിച്ചെന്ന് ജയബാലകൃഷ്ണന്റെ ബന്ധുക്കൾ ആദ്യം തന്നെ ആരോപണം ഉന്നയിച്ചിരുന്നു. തങ്ങളെ ചോദ്യംചെയ്യാൻ വരേണ്ടെന്നാണ് ജഡ്ജി പറഞ്ഞതെന്നും സംഭവത്തിൽ ജഡ്ജിക്കെതിരേയും കേസെടുക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. നേരത്തെ സി പി എം, ഡി വൈ എഫ് ഐ, ബി ജെപി, യുവമോർച്ച പ്രവർത്തകരും വിവിധ സമയങ്ങളിലായി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു. ജഡ്ജിയുടെ സ്വാധീനത്തിലാണ് 17 കാരനായ മകന് പൊലീസ്, സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചതെന്നാണ് ആരോപണം.

Tags