ജേർണലിസ്റ്റ് ആർ റോഷിപാലിനും ജിജോ ജോർജിനും മാധ്യമ പുരസ്കാരം; പി.എ.ജെ.-ആർ രണ്ടാം പതിപ്പിന് കോഴിക്കോട് വേദിയാകും

Journalists R Roshipal and Jijo George receive media awards; Kozhikode to host second edition of PAJR

കോഴിക്കോട്: മാധ്യമപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്ക് അംഗീകാരമായി പ്രസ്സ്ലൈവ്–ഏഷ്യൻഗ്രാഫ് ജേണലിസ്റ്റ്സ് ആൻഡ് റിപ്പോർട്ടേഴ്സ് അസോസിയേഷൻ (പി.എ.ജെ.-ആർ) സംഘടിപ്പിക്കുന്ന മാധ്യമ പുരസ്കാരങ്ങളുടെ രണ്ടാം പതിപ്പ് കോഴിക്കോട് വെച്ച് നടക്കും. മാധ്യമ മേഖലകളിൽ നിന്നുള്ള അഞ്ച് മാധ്യമപ്രവർത്തകർക്കാണ് ഇത്തവണ പുരസ്കാരം. റിപ്പോർട്ടർ ടി.വി. പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ. റോഷിപാൽ, ദേശാഭിമാനി സീനിയർ സബ് എഡിറ്റർ ജിജോ ജോർജ്, മെട്രോ ജേണൽ ഓൺലൈൻ ചീഫ് എഡിറ്റർ സലാഹുദ്ദീൻ വി.പി., അഹല്യ എഫ്.എം. 90.4 റേഡിയോ ജോക്കി സുനിൽ സുബ്രഹ്മണ്യൻ, വയനാട് വിഷൻ പ്രാദേശിക ടെലിവിഷൻ സ്പോർട്സ് ജേണലിസ്റ്റ് സന്ദീപ് സത്യ എന്നിവരാണ് പുരസ്കാര ജേതാക്കൾ.

രാഷ്ട്രീയ മേഖല ശ്രദ്ധയമായ വാർത്തകൾ പരിഗണിച്ചാണ് റോഷിപാലിന് പുരസ്കാരം. കായിക റിപ്പോർട്ടിംഗിലെ മികവ് പരിഗണിച്ചാണ് ജിജോ ജോർജിന് പുരസ്കാരം.
ഇതിനൊപ്പം മാധ്യമപ്രവർത്തനത്തിലെ മികവ്, പ്രൊഫഷണൽ സംഭാവനകൾ, വിവിധ മാധ്യമ മേഖലകളിലെ ശ്രദ്ധേയമായ ഇടപെടലുകൾ എന്നിവ കൂടി പരിഗണിച്ചാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

ചടങ്ങിനോടനുബന്ധിച്ച് ഏഷ്യൻഗ്രാഫ് ഡെയിലിയുടെ ഔദ്യോഗിക ഉദ്ഘാടനവും നടക്കും. മാധ്യമ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനൊപ്പം മാധ്യമരംഗത്തെ പുതിയ പ്രവണതകൾ, ഡിജിറ്റൽ മാധ്യമങ്ങളുടെ വളർച്ച, മാറിവരുന്ന മാധ്യമപ്രവർത്തന രീതികൾ, സോഷ്യൽ മീഡിയയുടെ സ്വാധീനം, മാധ്യമപ്രവർത്തനത്തിന്റെ ഭാവി സാധ്യതകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കേരള ജേണലിസം കോൺക്ലേവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. പുരസ്കാര ചടങ്ങിന്റെയും കേരള ജേണലിസം കോൺക്ലേവിന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പരിപാടിയുടെ തീയതിയും വേദിയും ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags