ജേർണലിസ്റ്റ് വോളി: കണ്ണൂർ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു

Journalist Volley
Journalist Volley

കണ്ണൂർ: കണ്ണൂർ പ്രസ്ക്ലബ് സംഘടിപ്പിക്കുന്ന കാനറാ ബാങ്ക് ജേർണലിസ്റ്റ് വോളി ലീഗിൽ പങ്കെടുക്കുന്ന കണ്ണൂർ ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ കമാൻഡോ പി.വി. മനേഷ് പ്രകാശനം നിർവഹിച്ചു. വോളിബോൾ കോച്ച് കമൽകുമാർ മക്രേരി ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷത വഹിച്ചു. 

tRootC1469263">

സംഘാടക സമിതി ചെയർമാൻ ഒ.കെ. വിനീഷ്,    കാനറാ ബാങ്ക് ഡിവിഷണൽ മാനേജർ ജെ.ആർ. അനിൽകുമാർ, നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.കെ.രമേഷ് കുമാർ, ബി.പി. റൗഫ്, പ്രസ് ക്ലബ് സെക്രട്ടറി കെ.വിജേഷ്, ട്രഷറർ കബീർ കണ്ണാടിപ്പറമ്പ് എന്നിവർ പ്രസംഗിച്ചു.

Tags