വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു
Jun 25, 2025, 10:00 IST


റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചായിരുന്നു അപകടം.
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ വെച്ചായിരുന്നു രാഗേഷ് വാഹനാപകടത്തിൽപ്പെട്ടത്.
റോഡ് മുറിച്ചുകടക്കുന്നതിനിടെ ലോറി ഇടിച്ചായിരുന്നു അപകടം. കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
tRootC1469263">