പ്രയത്നിച്ചതോ പ്രാർത്ഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലം ; വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് ജോസ് കെ മാണിയുടെ ഭാര്യ
May 6, 2026, 18:56 IST
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയടക്കം മത്സരിച്ച 12 സീറ്റുകളിലും തോൽവി സംഭവിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി.
പ്രയത്നിച്ചതോ പ്രാർത്ഥിച്ചതോ ആയിരുന്നില്ല തെരഞ്ഞെടുപ്പ് ഫലമെന്നും ഞങ്ങൾ വീണ്ടും ഉയിർത്തെഴുന്നേൽക്കും, കൂടുതൽ ശക്തിയോടെയെന്ന് നിഷ ഫേസ്ബുക്കിൽ കുറിച്ചു. ഞാൻ ജോയുടെ കൂടെ ചേർന്ന് നിൽക്കുന്നു. വെറുമൊരു ഭാര്യ എന്ന നിലയില്ല, അദ്ദേഹത്തിൽ വിശ്വാസമുള്ള ഒരാളായി. ജോയിൽ ഞാൻ ധൈര്യം കണ്ടു, തോൽവിയല്ല- നിഷ പറഞ്ഞു.
.jpg)

